Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Construction

Malappuram

റോ​ഡ് നി​ർ​മാ​ണം: ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ എം​എ​ൽ​എയ്​ക്ക് നി​വേ​ദ​നം ന​ൽ​കി

എ​ട​ക്ക​ര: മ​ല​യോ​ര പാ​ത​യു​ടെ മൂ​ന്നാം റീ​ച്ചാ​യ കാ​റ്റാ​ടി​ക്ക​ട​വ് ചാ​ത്തം​മു​ണ്ട റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം.
മു​ണ്ടേ​രി മേ​പ്പാ​ടി ഹി​ൽ ഹൈ​വേ ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ലും ഗു​ണ​ഭോ​ക്താ​ക്ക​ളും ചേ​ർ​ന്നാ​ണ് പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.
മൂ​ന്നാം റീ​ച്ചി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ടെ​ൻ​ഡ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കി​ഫ്ബി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​ത്.

കി​ഫ്ബി​യു​ടെ അ​ടു​ത്ത ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
മ​ല​യോ​ര പാ​ത​യു​ടെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ലു​ണ്ട ചാ​ത്തം​മു​ണ്ട റോ​ഡി​ൽ യാ​തൊ​രു പ്ര​വൃ​ത്തി​യും ന​ട​ത്തി​യി​ട്ടി​ല്ല.
റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഹി​ൽ ഹൈ​വേ ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​നീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ജോ​സ്, ജം​ഷീ​ദ് കോ​ടാ​ലി​പ്പൊ​യി​ൽ, ഇ​സ്മാ​യി​ൽ ഹാ​ജി, അ​ബൂ​ബ​ക്ക​ർ ത​ച്ചം​പ​റ്റ, പ​റാ​ട്ടി കു​ഞ്ഞാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Latest News

Corehub Up